കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം, രക്ഷാപ്രവർത്തനം

03:33 PM Feb 04, 2026 | വെബ് ടീം

കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം.ജനറേറ്റർ റൂമിലാണ് തീപിടിത്തം.  രോഗികളെ ആശുപത്രി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. ജനറേറ്റർ റൂം പൂർണ്ണമായും കത്തി നശിച്ചു. പ്രധാന കെട്ടിടത്തിന് സമീപത്ത് തന്നെയാണ് പ്രധാന കെട്ടിടം.

ഫയർ ഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലഞെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ജനറേറ്റർ റൂമിൽ സ്റ്റോക്ക് ചെയ്തിരുന്ന ഡീസൽ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞു. മെഡിക്കൽ കോളേജിലെ വൈദ്യുതി വിതരണം പൂർണ്ണമായും വിഛേദിക്കപ്പെട്ടു. ഷോട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.