കോട്ടയത്തും എറണാകുളത്തും തീപിടിത്തം; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തമെന്ന് റിപ്പോർട്ട്

09:37 PM Feb 02, 2026 | വെബ് ടീം

കോട്ടയത്തും എറണാകുളത്തും തീപിടിത്തം. എറണാകുളം ജില്ലയിൽ കളമശ്ശേരി HMT കോളനിയിൽ തീപിടിത്തം. ഹോം ഡിസൈൻ എന്ന സ്ഥാപനത്തിലാണ് തീപിടിത്തം. തൊഴിലാളികൾ അപകട സമയത്ത് ഓഫീസിലുണ്ടായിരുന്നില്ല. അ​ഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.സോഫാ നിർമാണ യൂണിറ്റാണ് ഹോം ഡിസൈൻ. സ്ഥാപനത്തിന്റെ ​ഗോഡൗൺ പൂർണമായും കത്തിനശിച്ചു. സമീപത്തുള്ള വീട്ടിലേക്കും തീ പടർന്നതായി വിവരമുണ്ട്. ആളപായമുണ്ടായിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അതേ സമയം  കോട്ടയത്ത് K R നാരായണൻ ഇൻസ്റ്റിറ്റ്യുട്ടിൽ വൻ തീപിടിത്തം ആണ് ഉണ്ടായത് . ഷൂട്ടിങ് ഫ്ലോറിലാണ് തീപിടിത്തം. ക്യാമറയും മറ്റ് ഷൂട്ടിംഗ് ഉപകരണങ്ങളും കത്തി നശിച്ചു.


More News :