വിദേശവിദ്യാര്‍ഥികളുടെ വിസ നിര്‍ത്തലാക്കുന്നതിന് വിലക്ക്; ട്രംപ് നടപടിയ്ക്ക് തിരിച്ചടി

10:08 AM May 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

യുഎസിലെ വിദേശവിദ്യാര്‍ഥികളുടെ വിസ നിര്‍ത്തലാക്കുന്ന ട്രംപ് നടപടിയ്ക്ക് തിരിച്ചടി. വിദേശവിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് നിര്‍ത്തലാക്കുന്നതിനും തടവിലാക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കി യുഎസ് ഫെഡറല്‍ കോടതി. ജഡ്ജി ജെഫ്രി വൈറ്റിന്റേതാണ് ഉത്തരവ്. വിദേശവിദ്യാര്‍ഥികളുടെ പഠനത്തെ സംബന്ധിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാലയും വൈറ്റ് ഹൗസും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് നിര്‍ണായക ഉത്തരവ്.