1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. പി.ജെ അലക്സാണ്ടർ, കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായും പിന്നീട് സംസ്ഥാനത്തിന്റെ പൊലീസ് തലവനായും മികച്ച സേവനം അനുഷ്ഠിച്ചു. സർവീസിൽ നിന്ന് വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെക്കുറിച്ചും ക്രമസമാധാന പാലനത്തെക്കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ എഴുതുകയും നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
More News :
മൃതദേഹം കവടിയാറുള്ള അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും. ഡോ. പി.ജെ അലക്സാണ്ടറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അച്ചടക്കവും കൃത്യനിഷ്ഠയും ഒരുപോലെ കാത്തുസൂക്ഷിച്ച ഒരു മികച്ച ഉദ്യോഗസ്ഥനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത്.