കൊൽക്കത്ത: മുൻ ലോക ചാംപ‍്യന്മാരായ ബ്രസീൽ ഇന്ത‍്യയിൽ സൗഹൃദ മത്സരം കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ട്. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയം മത്സരങ്ങൾക്ക് വേദിയാകുമെന്നും മൂന്ന് മത്സരങ്ങൾ കളിക്കാനാണ് ബ്രസീൽ പദ്ധതിയിടുന്നതെന്നുമാണ് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നാമത്തെ മത്സരമായിരിക്കും ഇന്ത‍്യയിൽ നടക്കുക.
എന്നാൽ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത‍്യൻ സംഘാടകരും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നും കരാറിലെ ചില നിബന്ധനകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
More News :