+

ഗോവയിലേക്കുള്ള ദൂരം സേർച്ച് ചെയ്തു; വീട്ടിൽ നിന്ന് 3000 രൂപയെടുത്തു; ഫോർട്ട് കൊച്ചിയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം∙ ഫോർട്ട് കൊച്ചിയില്‍നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. തമ്പാനൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഇവർ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറയുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു.വീട്ടിൽ നിന്നു 3000 രൂപ കൊണ്ടുപോയിരുന്നു. ഗോവയിലേക്കുള്ള ദൂരം കുട്ടികൾ മൊബൈലിൽ സേർച്ച് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. സഹോദരൻമാരായ രണ്ടു വിദ്യാർഥികളടക്കം മൂന്നുപേരെ കാണാനില്ലെന്നാണ് ഫോർട്ട് കൊച്ചി പൊലീസിനു പരാതി ലഭിച്ചത്. രണ്ടുപേർ പത്താം ക്ലാസിലും ഒരാൾ ഏഴാം ക്ലാസിലുമാണ്. ഇന്നലെ രാവിലെ പത്തര മുതലാണ് ഇവരെ കാണാതായത്.


facebook twitter