ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ സ്‌ട്രോയിൽ തടസം, പാക്കറ്റ് തുറന്നപ്പോൾ ഒച്ച്, കിട്ടിയത് 'മാ' മാംഗോ പാക്കറ്റിൽ നിന്ന്

04:06 PM Jun 25, 2025 | വെബ് ടീം

തൃശൂർ: മാ'മാംഗോ ജ്യൂസ് പാക്കറ്റിനുള്ളിൽ നിന്ന് ഒച്ചിനെ കിട്ടി.

തൃശ്ശൂരിൽ ആണ് സംഭവം.'മാ' എന്ന പേരിൽ പാക്കറ്റിൽ വിപണനം ചെയ്യുന്ന ജ്യൂസിൽ നിന്നാണ്  ഒച്ചിനെ കിട്ടിയത്.

തൃശ്ശൂർ മനക്കോടി സ്വദേശി ഗോകുൽ ആണ് ജ്യൂസ് വാങ്ങിയത്.ഇന്ന് ഉച്ചയ്ക്കാണ് ഗോകുൽ അയ്യന്തോൾ അടുത്തുള്ള അബിൻ കൂൾ ഡ്രിങ്ക്സ് എന്ന കടയിൽ നിന്നും  ജ്യൂസ് വാങ്ങിയത്. ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ സ്ട്രോയിൽ തടസ്സം വന്നപ്പോഴാണ് പാക്കറ്റ് തുറന്നു നോക്കിയത്.

More News :