സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ; പവന് 75,000 കടന്നു

02:38 PM Jul 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ വില. പവന്‍ സ്വര്‍ണത്തിന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായി. ബുധനാഴ്ച സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവും ചൊവ്വാഴ്ച 840 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. ഇതോടെ രണ്ട് ദിവസത്തിനിടെ 1600 രൂപയാണ് വര്‍ധിച്ചത്. ജൂണ്‍ 14ന് രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ് വില. ആഗോളവിപണിയില്‍ വില വര്‍ധിച്ചതാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങളും ഡോളറിന്റെ മൂല്യമിടിഞ്ഞതും ആഗോളവിപണിയിലെ വില വര്‍ധനവിന് കാരണമായി.