ഗ്രാമിന് 1275 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,390 രൂപയായി ഉയർന്നു. കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതാണ് വിപണിയിൽ ഇത്രയും വലിയ പ്രതിഫലനമുണ്ടാക്കിയത്.
More News :
സ്വർണ്ണത്തിന്റെ ഇറക്കുമതി പരമാവധി കുറച്ച് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ തീരുവ ഉയർത്തിയത്. നിലവിൽ ലോകവിപണിയിലെ മാറ്റങ്ങൾക്കും പുറമെ നികുതി വർദ്ധനവ് കൂടി വന്നതോടെ സാധാരണക്കാർക്ക് സ്വർണ്ണം അപ്രാപ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും ദിവസങ്ങളിലും വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.