+

കുതിച്ചുയർന്ന് സ്വർണ വില; ഗ്രാമിന് 85 രൂപയുടെ വർധനവ്

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. ഗ്രാമിന് 85 രൂപയുടെ വർധനവാണ്  ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9705 രൂപയായി വർധിച്ചു. പവന്റെ വിലയിൽ 680 രൂപയുടെ വർധവാണ് ഉണ്ടായിട്ടുളളത്. 77,640 രൂപയാണ് പവന്റെ  വില. സംസ്ഥാനത്ത് ഇതാദ്യമായാണ് സ്വർണവില 77,000 രൂപ കടക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 4000 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായിട്ടുളളത്. 

facebook twitter