+

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1320 രൂപയുടെ കുറവ്. 71,040 രൂപയാണ് ഇന്നത്തെ പവന്റെ വില. ഇന്നലെ പവന് 72,360 ആയിരുന്നു വില. ഗ്രാമിന് ഇന്ന് 165 രൂപ കുറഞ്ഞ് 8,880 രൂപയായി. മേയ് എട്ടിന് ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 73,040 രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടർച്ചയായി രണ്ട് ദിവസം വിലയിടിയുകയും അടുത്ത ദിവസം നേരിയ വർധനവുണ്ടാവുകയും ചെയ്തു. ഈ മാസമാദ്യം 70,200 രൂപയായിരുന്നു പവന്.

facebook twitter