+

രാവിലെ കുത്തനെ ഇടിഞ്ഞു, ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞു; സ്വര്‍ണവില ഒരു ലക്ഷം രൂപയ്ക്ക് താഴയെത്തി

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴയെത്തി. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി.ഇന്ന് മാത്രം സ്വര്‍ണത്തിന് ആകെ ഇടിഞ്ഞത് 7560 രൂപയാണ്. ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു. രാവിലെ പവന് 102680 രൂപയായിരുന്നെങ്കില്‍ ഉച്ചയ്ക്ക് അത് 99480 രൂപ ആകുകയായിരുന്നു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്.ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവിലാണ്. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

facebook twitter