+

ഇന്ന് രണ്ട് തവണ കൂടി; സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 73,000 കടന്നു

കൊച്ചി: ഇന്ന് രണ്ട് തവണ വര്‍ധിച്ച് സ്വര്‍ണ വില. രാവിലത്തെ ചെറിയ വര്‍ധനവിന് പിന്നാലെ ഉച്ചയ്ക്കും സ്വര്‍ണ വില കൂടി. രാവിലെ പവന് 40 രൂപയും ഉച്ചയ്ക്ക് ശേഷം 320 രൂപയുമാണ് വര്‍ധിച്ചത്. 360 രൂപയുടെ വര്‍ധനവോടെ പവന് 73,200 രൂപയാണ് വെള്ളിയാഴ്ചയിലെ വില. ഗ്രാമിന് 45 രൂപയുടെ വര്‍ധനവോടെ 91,50 രൂപ നല്‍കണം.

രാജ്യാന്തര വില വര്‍ധിച്ചതാണ് ഉച്ചയ്ക്ക് ശേഷം വില വര്‍ധിക്കാന്‍ കാരണം. പലിശ നിരക്ക് കുറയ്ക്കണമെന്ന ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലറുടെ പരാമർശത്തിന് പിന്നാലെ യുഎസ് ഡോളർ താഴേക്ക് പോയതാണ് സ്വര്‍ണ വില മുന്നേറാന്‍ കാരണം. രാവിലെ 3,331 ഡോളറിലായിരുന്ന രാജ്യാന്തര വില ഉച്ചയ്ക്ക് ശേഷം 3,350 നിലവാരം ഭേദിച്ചു. 3335 ഡോളറിലെത്തിയ ശേഷം നിലവില്‍ 3352 ഡോളറിലാണുള്ളത്. 


facebook twitter