KERALA GOLD RATE | സ്വർണവില ഇന്ന് രണ്ട് തവണ കൂടി, ഒരു ലക്ഷത്തിനരികിൽ; സർവകാല റെക്കോഡ്

03:10 PM Dec 15, 2025 | വെബ് ടീം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉച്ചയ്ക്ക് വീണ്ടും കൂടി. ഇന്ന് രണ്ടുതവണ കുതിച്ചുയർന്നു ലക്ഷത്തിന് തൊട്ടരികിലെത്തി. രാവിലെ റെക്കോഡ് ഭേദിച്ച വില ഉച്ചക്ക് വീണ്ടും കൂടിയതോടെ ഇന്ന് രണ്ട് തവണയാണ് പുതിയ റെക്കോഡിട്ടത്. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി.

ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ചിരുന്നു. 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്റെ വില രാവിലെ 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു.

ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് 98,400 രൂപയായിരുന്നു ഒരു പവന്റെ വില.ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. തിങ്കളാഴ്ചയും സ്വർണത്തിന് നേട്ടം രേഖപ്പെടുത്തി. സ്​പോട്ട് ഗോൾഡിന്റെ വില 1.07 ശതമാനം ഉയർന്ന് 4,346.28 ഡോളറിലെത്തി.

യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.17 ശതമാനം ഉയർന്ന് 4,379.15 ഡോളറിലെത്തി. ഡോളറിന്റെ കരുത്ത് കുറയുന്നതും യു.എസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വർണവില ഉയരുന്നതിനുളള പ്രധാനകാരണം.