ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കര്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

09:37 AM Jul 20, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കര്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3.30ന് രാജ്ഭവനിലാണ് നിര്‍ണായ കൂടിക്കാഴ്ച. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരവധി വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാതെ സമവായത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്നത്തെ ചര്‍ച്ചയില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. താല്‍ക്കാലിക വിസിമാരുടെ നിയമനം, ഭാരതാംബ ചിത്രവിവാദം, തുടങ്ങിയ വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തിയേക്കും. കേരള സര്‍വകലാശാല വിഷയത്തില്‍ വിസി. ഡോ മോഹനന്‍ കുന്നുമ്മലുമായുള്ള ചര്‍ച്ചയ്ക്കിടെ ഗവര്‍ണര്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി സൂചന നല്‍കിയിരുന്നു. മന്ത്രി ആര്‍ ബിന്ദു, വിസിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷിച്ചത് പോലെ ഫലം കാണാതായതോടെയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച. ഇന്നത്തെ ചര്‍ച്ചയോടെ മഞ്ഞുരുകുമെന്നാണ് വിലയിരുത്തല്‍.