കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലയിൽ യെല്ലോ അലർട്ട്

10:05 AM May 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ചില ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ മുന്നറിയിപ്പ് ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.