സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, ത്യശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ - വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തം. അതേസമയം കേരള തീരത്ത് ഇന്നും, കര്‍ണാടക ലക്ഷ്വദ്വീപ് തീരത്ത് 19 വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.