മാസപ്പടികേസ് ; സിബിഐ അന്വേഷണ ഹര്‍ജിയില്‍ വിശവാദത്തിന് ഹൈക്കോടതി

01:24 PM Jun 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണ ഹര്‍ജിയില്‍ വിശവാദത്തിന് ഹൈക്കോടതി.മറുപടി നല്‍കാന്‍ ഹര്‍ജിക്കാരന് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് രണ്ടാഴ്ച സമയം അനുവദിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. എതിര്‍കക്ഷികളില്‍ ബാക്കിയുള്ളവര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയും മുഖ്യമന്ത്രിയും സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം പറ്റിയെന്നാണ് പൊതുതാല്‍പര്യഹര്‍ജിയിലെ ആരോപണം. ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് വീണയുടേയും മുഖ്യമന്ത്രിയുടേയും വാദം.കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.





More News :