+

കേരളത്തിൽ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരില്‍

കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള കണക്ക് പ്രകാരമാണ് കണ്ണൂര്‍ മഴപ്പെയ്ത്തിൽ മുന്നിലായത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.

മേയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിതീവ്ര മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ജില്ലയില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ വർധനവ് ഇനിയും ഉണ്ടായേക്കും. 



facebook twitter