+

ഹൂതി- യുഎസ് വെടിനിർത്തൽ കരാർ നിലവിൽ

ചെ​ങ്ക​ട​ലി​ലും ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലും വാ​ണി​ജ്യ ക​പ്പ​ലു​ക​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്ന ക​രാ​ർ അം​ഗീ​ക​രി​ച്ച് ഹൂ​തി​ക​ളും അ​മേ​രി​ക്ക​യും. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​​ന്റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ക​രാ​ർ. ച​ര​ക്കു​ക​ട​ത്തി​ന്  ത​ട​സ്സം നി​ൽ​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ, ഇ​സ്രാ​യേ​ലി​നെ​തി​രെ തി​രി​ച്ച​ടി ന​ൽ​കു​ന്ന​ത് ക​രാ​ർ ലം​ഘ​ന​മാ​കി​ല്ലെ​ന്നും ഹൂ​തി​ക​ൾ പ​റ​ഞ്ഞു.  ക​രാ​ർ പ്ര​കാ​രം ചെ​ങ്ക​ട​ലി​ലും ബാ​ബ് അ​ൽ-​മ​ന്ദ​ബ് ക​ട​ലി​ടു​ക്കി​ലും അ​മേ​രി​ക്ക​ൻ ക​പ്പ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​രു ക​ക്ഷി​ക​ളും പ​ര​സ്പ​രം ആ​ക്ര​മ​ണം ന​ട​ത്തി​ല്ല.

facebook twitter