ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കുന്ന കരാർ അംഗീകരിച്ച് ഹൂതികളും അമേരിക്കയും. മേഖലയിൽ സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഒമാന്റെ മധ്യസ്ഥതയിലാണ് കരാർ. ചരക്കുകടത്തിന് തടസ്സം നിൽക്കില്ലെന്നും എന്നാൽ, ഇസ്രായേലിനെതിരെ തിരിച്ചടി നൽകുന്നത് കരാർ ലംഘനമാകില്ലെന്നും ഹൂതികൾ പറഞ്ഞു. കരാർ പ്രകാരം ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ ഇരു കക്ഷികളും പരസ്പരം ആക്രമണം നടത്തില്ല.