Watch Video ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന വിലക്ക് തുടരുന്നു

12:47 PM Aug 05, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇടുക്കി ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും ആശങ്കയ്ക്ക് അയവില്ല. മൂടിക്കെട്ടിയ അന്തരീക്ഷവും ഇടവിട്ടുള്ള  മഴയും ആശങ്ക സൃഷ്ടിക്കുന്നു.മഴ കുറഞ്ഞെങ്കിലും ജില്ലയില്‍ യാത്രാ നിയന്ത്രണവും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും തുടരുകയാണ്. ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള രാത്രി ഗതാഗതവും പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്.