ഇന്ത്യയുടെ എതിര്‍പ്പിനിടയിലും പാകിസ്ഥാന് അന്താരാഷ്ട്ര നാണയനിധിയുടെ സഹായം. 8500 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. വായ്പ അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. പാകിസ്ഥാന്‍ പണം ദുരുപയോഗം ചെയ്യുമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പണം ഉപയോഗിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഐഎംഎഫില്‍ പാകിസ്ഥാന്റെത് മോശം ട്രാക്ക് റെക്കോര്‍ഡാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് പാകിസ്ഥാന് 8500 കോടി വായ്പ അനുവദിച്ചത്.
ഇന്ത്യയുടെ എതിര്‍പ്പിനിടയിലും പാകിസ്ഥാന് അന്താരാഷ്ട്ര നാണയനിധിയുടെ സഹായം
07:45 AM May 10, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്