യുഎന്‍ സുരക്ഷ സമിതി ഇന്ന് ചേരും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതും സമിതിയില്‍ പാകിസ്ഥാന്‍ ഉന്നയിക്കും. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കൃത്യമായ വസ്തുതകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഎന്‍ സുരക്ഷ സമിതിയെ സമീപിക്കുന്നതെന്നും പാകിസ്ഥാന്‍ പ്രതികരിച്ചു.