+

സെമിയിലും സഞ്ജുവിന്റെ സൂപ്പർ ഷോ, 42 പന്തിൽ 89 റൺസ്; ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

മുംബൈ: സെമിഫൈനലിലും സഞ്ജു സാംസൺ മിന്നും ഫോമിലായി ഇന്ത്യൻ ടീമിനെ നയിച്ചപ്പോൾ  ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.അര്‍ധസെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത് അപൂര്‍വറെക്കോര്‍ഡ്.

ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ  വ്യക്തിഗത സ്കോറെന്ന റെക്കോര്‍ഡാണ് സഞ്ജു  ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയില്‍ വിരാട് കോലി നേടിയ 89 റണ്‍സിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് സഞ്ജു ഇന്നെത്തിയത്.ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരത്തിലെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു നേടിയ 89 റണ്‍സ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റണ്‍സ് നേടിയ ന്യൂിസലന്‍ഡിന്‍റെ ഫിൻ അലന്‍ ആണ് പട്ടികയിൽ ഒന്നാമത്. 2009ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷൻ നേടിയ 96 റണ്‍സാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് 89 റണ്‍സുമായി വിരാട് കോലിയും സഞ്ജു സാംസണുമുണ്ട്. 2022ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ അലക്സ് ഹെയില്‍സ് നേടിയ 86 റണ്‍സാണ് സഞ്ജുവിന് പിന്നില്‍ അഞ്ചാമത്.


facebook twitter