ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ മികച്ച ലീഡുയര്‍ത്തി ഇംഗ്ലണ്ട്

10:45 AM Jul 26, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ മികച്ച ലീഡുയര്‍ത്തി ഇംഗ്ലണ്ട്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 186 റണ്‍സിന്റെ ലീഡോടെയാണ് ആതിഥേയരായ ഇംഗ്ലണ്ട് നാലാംദിനമായ ഇന്ന് കളിക്കാനിറങ്ങുക. ജോ റൂട്ടിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെയും ഒലി പോപ്പിന്റെയും അര്‍ധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.