ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ലീഡ്‌സില്‍ തുടക്കം

03:07 PM Jun 19, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ലീഡ്‌സില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നര മുതലാണ് മത്സരം. മുന്‍ നായകന്മാരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ താരങ്ങള്‍ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സായ് സുദര്‍ശന്‍, യശ്വസി ജയ്‌സ്വാള്‍, കെഎഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ് തുടങ്ങിയ യുവ നിരയാണുള്ളത്. കോഹ്ലിയുടെ നാലാം നമ്പരിലാകും ഗില്‍ ഇറങ്ങുക. പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ മാറ്റുരക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് റാണ ഉള്‍പ്പെടെ ഏഴ് പേസര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 5 മത്സരങ്ങളടങ്ങിയ ഈ പരമ്പരയോടെ ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളിനും തുടക്കമാകും. ബെന്‍ സ്‌റ്റോക്ക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് നിരയും പ്രതീക്ഷയിലാണ്. ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ജാമി ഓവര്‍ട്ടണ്‍ തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ട് നിരയില്‍ കരുത്ത്.