പ്രധാനമന്ത്രിയുടെ വിദേശപര്യടനം നാളെ മുതല്‍

09:16 AM Jul 01, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിദേശപര്യടനത്തിന് പുറപ്പെടും. 8 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ആറ് രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. പ്രധാനമന്ത്രിയുടെ ആദ്യ യാത്ര ഘാനയിലേക്ക്. 30 വര്‍ഷത്തിന് ശേഷം ആദ്യമായാണ്  ഘാനയിലേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നത്. ഘാന പ്രസിഡന്റുമായി സാമ്പത്തിക ഊര്‍ജ പ്രതിരോധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.