വന്‍ തകര്‍ച്ചക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 1200 പോയിന്റും നിഫ്റ്റി 300 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ് 73,500 പോയിന്റിനും നിഫ്റ്റി 22,300 പോയിന്റിനും മുകളിലാണ് വ്യാപാരം നടക്കുന്നത്. ടെക്, ഐടി,ബാങ്കിംഗ് ഓഹരികളെല്ലാം തന്നെ നില മെച്ചപ്പെടുത്തി. അമേരിക്ക ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്‍ഡ്യന്‍ വിപണിയെ ബാധിച്ചത്. ഇന്നലെ 3000 പോയിന്റ് വരെ ഇടിവ് രേഖപ്പെടുത്തിയ വിപണിയില്‍ 22 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്.