+

പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു

കോഴിക്കോട് ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ നവജാതശിശു  മരിച്ചു. ചന്തക്കടവ് സ്വദേശിനി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.


ഇന്ന് രാവിലെയാണ് പ്രസവത്തിനായി ചന്തക്കടവ് സ്വദേശി അശ്വനിയെ കോഴിക്കോട് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് അനക്കം കുറവാണെന്ന് ഡോക്ടർമാരോട് പറഞ്ഞെങ്കിലും ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്നും പേടിക്കാനില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് അശ്വനിയെ പ്രസവം മുറിയിലേക്ക് കയറ്റി മിനിറ്റുകൾ കഴിഞ്ഞശേഷം ആണ് കുഞ്ഞുമരിച്ചെന്ന വിവരം ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുന്നത്. മരണത്തിന് കാരണം ഡോക്ടർമാരുടെ പിഴവാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.


 അതേസമയം കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉടൻതന്നെ കുറഞ്ഞതാണ് മരണകാരണം എന്ന് ഡോക്ടർമാർ പറയുന്നു. മരണത്തിലേക്ക് നയിച്ച കാരണം ചികിത്സാപ്പിഴവല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിഷയത്തിൽ നിയമനടപടി സ്വീകരിക്കാനാണ് അശ്വനിയുടെ ബന്ധുക്കൾ തീരുമാനിച്ചിട്ടുള്ളത്.




facebook twitter