സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിംഗ് നടത്തിയെന്ന പരാതിയിൽ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

03:48 PM Feb 02, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമയുടെ ഷൂട്ടിംഗ് നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്.  അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറി. ഷൂട്ടിംഗ് നടന്നതിന്റെ വീഡിയോ സഹിതമുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാര്‍ നല്‍കിയത്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നുവെന്നും മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചായിരുന്നു ഷൂട്ടിങെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സന്നിധാനത്ത് ഷൂട്ടിങ് നടന്നിട്ടില്ലെന്നായിരുന്നു സംവിധായകന്റെ വിശദീകരണം. കേസില്‍ നേരത്തെ സംവിധായകന്‍ അനുരാജ്  മനോഹറിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഷൂട്ടിങിന് പൊലീസ് അനുമതി നല്‍കിയതായി വിജിലന്‍സ് റിപ്പോര്‍ട്ടിലില്ല.