+

ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വ്യോമാതിര്‍ത്തികള്‍ ഇറാന്‍ തുറന്നു

ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടര്‍ന്ന് ജൂണ്‍ 13 മുതല്‍ അടച്ചിട്ടിരുന്ന വ്യോമാതിര്‍ത്തികള്‍ ഇറാന്‍ തുറന്നു. ടെഹ്റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെന്ന് ഇറാന്‍ ദേശീയവാര്‍ത്താ ഏജന്‍സി അറിയിച്ചു. രാവിലെ അഞ്ചിനും വൈകീട്ട് ആറിനും ഇടയില്‍ മാത്രമാണ് സര്‍വീസ്. അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപറ്റിയ ഇസ്ഫഹാന്‍, തബ്രീസ് വിമാനത്താവളങ്ങള്‍ തുറന്നിട്ടില്ലെന്നും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് ഇവ പ്രവര്‍ത്തനമാരംഭിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പറഞ്ഞു. 12 ദിവസത്തെ സംഘർഷത്തിനുശേഷം ജൂണ്‍ 24-നാണ് ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നത്.

facebook twitter