ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ സൈന്യം

11:31 AM Sep 07, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഗാസ സിറ്റിയിലുള്ളവരോട് തെക്കന്‍ മേഖലയിലേക്ക് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കന്‍ ഭാഗത്തുള്ളവര്‍ ഖാന്‍ യൂനിസിലേക്ക് മാറണമെന്നാണ് നിര്‍ദേശം. ഹമാസിന്റെ സാന്നിധ്യം ആരോപിച്ച് ഗസ്സയില്‍ ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേല്‍ തകര്‍ത്തിരുന്നു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.