കണ്ണൂർ പെരിങ്ങത്തൂരിൽ മഞ്ഞപ്പിത്തം വ്യാപകം. നൂറുകണക്കിന് പേർക്ക് ഇതിനകം തന്നെ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്തു. രോഗ വ്യാപനം തടയാൻ മേക്കുന്ന്, പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി. ഹോട്ടലുകൾക്കും, പാനീയ വിൽപന കേന്ദ്രങ്ങൾക്കും കർശന നിർദേശം നൽകി. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും ഹോട്ടലുകളിൽ ശുദ്ധജലം ഉപയോഗിക്കാനും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.