നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി

02:29 PM May 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേഡല്‍ ജിന്‍സന്‍ രാജ കുറ്റക്കാരന്‍.ശിക്ഷയില്‍ വാദം നാളെ.പ്രതി കൊലപ്പെടുത്തിയത് മാതാപിതാക്കളുള്‍പ്പെടെ 4 പേരെ. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു.തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ വിധി വരുന്നത് 8 വര്‍ഷങ്ങള്‍ക്ക് ശേഷം.2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117–ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.