തിയേറ്റർ ഷെയറിനെ ചൊല്ലിയുള്ള തർക്കമാണ് വിലക്കിന് കാരണം. കളക്ഷന്റെ 55% വേണമെന്നാണ് 'കാന്താരാ 2' വിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫനും ആവശ്യപ്പെടുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് ഫിയോക്ക് നിലപാടെടുത്തു. നിലവിൽ, ഇതര ഭാഷാ സിനിമകൾക്ക് 50% ആണ് തിയേറ്റർ ഷെയറായി നൽകുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് ഒരാഴ്ചത്തേക്ക് മാത്രമാണ് 55% ഷെയർ അനുവദിക്കാറുള്ളതെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടി.
ചെറിയ ബഡ്ജറ്റിൽ എത്തിച്ച് ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു 'കാന്താരാ'യുടെ ആദ്യ ഭാഗം. ഒന്നാം ഭാഗത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ, കേരളത്തിലെ തിയേറ്റർ ഉടമകളുമായുള്ള തർക്കം പരിഹരിച്ചില്ലെങ്കിൽ ചിത്രത്തിന് കേരളത്തിൽ റിലീസ് ചെയ്യാനാകില്ല.