പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടകവാവു ബലി. സംസ്ഥാനത്ത് വിവിധ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പിതൃസ്മരണയിൽ ബലി അർപ്പിച്ച് ആയിരങ്ങൾ.പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയര്‍പ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭപ്പുല്ല്, പൂക്കള്‍ എന്നിവയാണ് പൂജാദ്രവ്യങ്ങള്‍. നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തര്‍പ്പണം നടത്തി വരുന്നത്. വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകത്തിലേത്.
പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടകവാവു ബലി
08:00 AM Jul 24, 2025
| വെബ് ടീം