+

പാക് ഭീകരകേന്ദ്രങ്ങളിലെ ആക്രമണം: കശ്മീരിൽ അതീവ ജാഗ്രത

പാക് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ കശ്മീരിൽ ജാഗ്രത നിർദേശം കടുപ്പിച്ചു. കശ്മീരിലും രാജസ്ഥാനിലെ ജോധ്പൂരിലും അനിശ്ചിത കാലത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ രണ്ടുദിവസംകൂടി അടച്ചിടും. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം, ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാര്‍ഗനിര്‍ദേശവുമായി സിംഗപ്പൂര്‍. സാഹചര്യം സങ്കീര്‍ണമെന്ന് സിംഗപ്പൂരിൻ്റെ മുന്നറിയിപ്പ്. ലാഹോറില്‍ സേനാവിന്യാസം കൂട്ടുകയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇസ്ലാമാബാദിലും കറാച്ചിയിലും ജാഗ്രത നിര്‍ദേശം നല്‍കി.


facebook twitter