+

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു; ലേബർ പാർട്ടി നേതൃത്വവും ഒഴിഞ്ഞു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കെയർ സ്റ്റാർമർ രാജിവെച്ചു (Keir Starmer Resignation). ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പാർട്ടിയിലെയും രാജ്യത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അടുത്ത പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ നയിക്കാൻ താൻ യോജിച്ച വ്യക്തിയാണോ എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറോടെ പുതിയ നേതാവ് ചുമതലയേൽക്കുന്നതുവരെ അദ്ദേഹം താൽക്കാലികമായി പ്രധാനമന്ത്രി പദവിയിൽ തുടരും.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതായി സ്റ്റാർമർ ബ്രിട്ടൺ രാജാവിനെ അറിയിച്ചത്. അടുത്ത പ്രധാനമന്ത്രി ആരായാലും തന്റെ പരിപൂർണ പിന്തുണ അദ്ദേഹത്തിന് നൽകുമെന്ന് സ്റ്റാർമർ പ്രഖ്യാപിച്ചു. കഴിഞ്ഞ ആറ് വർഷക്കാലമായി തന്നെ പിന്തുണച്ച് ഒപ്പം നിന്നിരുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്തംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 


facebook twitter