+

BJP രണ്ടാംഘട്ട പട്ടിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 39 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. ഇതിൽ നാല് വനിതകളും ഉൾപ്പെടുന്നു. ഇതോടെ ബിജെപി ഇതുവരെ പ്രഖ്യാപിച്ച ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 86 ആയി.

മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ഗുരുവായൂരിൽ ബി. ഗോപാലകൃഷ്ണനാണ് സ്ഥാനാർത്ഥി. സിപിഐയിൽ നിന്ന് ബിജെപിയിലെത്തിയ സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. രഞ്ജിത്താണ് ബിജെപി സ്ഥാനാർത്ഥി.


മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ:

  • കുണ്ടറ: റോബിൻ രാധാകൃഷ്ണൻ (ബിഗ് ബോസ് താരം)

  • കാസർകോട്: അശ്വിനി എം.എൽ.

  • എറണാകുളം: പി.ആർ. ശിവശങ്കർ

  • ആലപ്പുഴ: എം.ജെ. ജോബ്

  • വടക്കാഞ്ചേരി: ടി.എസ്. ഉല്ലാസ് ബാബു

  • കൽപ്പറ്റ: പ്രശാന്ത് മലവയൽ

  • കൊണ്ടോട്ടി: പി. സുബ്രഹ്മണ്യൻ

    കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പ്രധാന മണ്ഡലങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കെ. സുധാകരൻ്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാലാണോ കണ്ണൂരിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.

    അതേസമയം, പ്രമുഖ നേതാവ് എം.ടി. രമേശിൻ്റെ പേര് രണ്ടാം ഘട്ട പട്ടികയിലും ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബാക്കിയുള്ള 10 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ മൂന്നാം ഘട്ട പട്ടികയിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ആറന്മുളയിൽ മന്ത്രി വീണാ ജോർജ്ജിനെതിരെ കുമ്മനം രാജശേഖരൻ എത്തുന്നതോടെ അവിടെ ശക്തമായ ത്രികോണ മത്സരം ഉറപ്പായി.

More News :
facebook twitter