മുഖ്യമന്ത്രിയുടെ ഏഴാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. 2016-ൽ മണ്ഡലം നിലവിൽ വന്നത് മുതൽ ധർമ്മടത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം, ഇത്തവണ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ മണ്ഡലം നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് ക്യാമ്പ്.
More News :
ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പത്രിക സമർപ്പിക്കുന്നതോടെ കൂടുതൽ ആവേശം കൈവരും. പത്രിക സമർപ്പണത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്കൊപ്പം ലളിതമായ ചടങ്ങുകളും നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുതിർന്ന നേതാക്കളും അദ്ദേഹത്തെ അനുഗമിക്കും.