ജയിലിലെ സുരക്ഷാ വീഴ്ച; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് 11 മണിക്ക്

09:10 AM Jul 26, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ജയിലിലെ സുരക്ഷാ വീഴ്ചയില്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് 11 മണിക്ക് ചേരും. ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും ജയില്‍ മേധാവിയും ഉള്‍പ്പെടെ പങ്കെടുക്കും. സംസ്ഥാനത്തെ ജയിലുകളിലെ നിലവിലെ സാഹചര്യം വിലയിരുത്തും. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും എണ്ണം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ ഗുരുതര വീഴ്ചയും പരിശോധിക്കും.