logo

കേരള തീരത്തെ കപ്പൽ അപകടം: സഹായം തേടി മത്സ്യത്തൊഴിലാളികൾ ഇന്ന് പ്രതിഷേധിക്കും

09:18 AM Jun 21, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

കേരള തീരത്ത് തുടർച്ചയായി ഉണ്ടായ കപ്പൽ അപകടങ്ങളെ തുടർന്ന് മത്സ്യമേഖല നേരിടേണ്ടി വന്ന പ്രതിസന്ധിക്ക് സഹായം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിക്കും. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. സംസ്ഥാന വ്യാപകമായി തീരദേശത്തെ 50 മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഫിഷിംഗ് ഹാർബറുകളിലും പ്രധാന മത്സ്യഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കും.