കേരളത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്; സണ്ണി ജോസഫ്

10:11 AM May 12, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

താന്‍ ഏതെങ്കിലും സമുദായത്തിന്റെ പ്രതിനിധി അല്ലെന്ന് നിയുക്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. കേരളത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്.  കേരളം ത്രികക്ഷി രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.