+

അതിജീവിതമാർക്കെതിരെ സൈബർ അധിക്ഷേപം: കടുത്ത നടപടിക്ക് ഡിജിപി

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി സൈബർ അധിക്ഷേപം നടക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടപടി തുടങ്ങി. രണ്ട് അതിജീവിതമാരാണ് തങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്.

തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുവെന്നും ഇത് തങ്ങളുടെ സ്വകാര്യതയെയും മാനസികാവസ്ഥയെയും ബാധിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായും കർശനമായും നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി.) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


ഇതോടൊപ്പം, കേസിലെ രണ്ടാമത്തെ അതിജീവിത രാഹുലിന്റെ സുഹൃത്തായ ഫെനി ബാലകൃഷ്ണനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ചവർക്കും കമന്റുകൾ ഇട്ടവർക്കുമെതിരെ സൈബർ നിയമപ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനം. സൈബർ സെൽ ഇതിനോടകം തന്നെ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണ്.

facebook twitter