+

KERALA GOLD RATE | സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം മാറ്റം, ആശ്വാസമായി വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം മാറ്റം. രാവിലെ പവന് 480 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ വൈകുന്നേരം 880 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

തിങ്കളാഴ്ച രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. ഇന്നലെ പവന്റെ വില 440 രൂപ വർദ്ധിച്ചിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. 


facebook twitter