KERALA GOLD RATE | ഇന്ന് രണ്ട് തവണ മാറ്റം; സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷവും വർധന

04:13 PM Jan 05, 2026 | വെബ് ടീം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്.