കഴിഞ്ഞ ദിവസം വൈകുന്നേരം രേഖപ്പെടുത്തിയ 1,04,320 രൂപയിൽ നിന്നാണ് സ്വർണ്ണവില ഇന്ന് ഈ കുതിച്ചുചാട്ടം നടത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
More News :
22 കാരറ്റ് സ്വർണ്ണത്തോടൊപ്പം 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില ഇന്ന് 10,890 രൂപയായി ഉയർന്നു. ആഗോള വിപണിയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്കുള്ള നിക്ഷേപ ഒഴുക്ക് വർദ്ധിച്ചതാണ് വില കുതിച്ചുയരാൻ കാരണമായി വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരാനാണ് സാധ്യത.