+

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇന്നും പ്രവൃത്തി ദിനം; നടപടി വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി

തദ്ദേശ വോട്ടര്‍ പട്ടിക പുതുക്കലിനുള്ള തീയതി നീട്ടിയതോട സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇന്നും പ്രവൃത്തി ദിനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ശനിയും ഞായറും പ്രവൃത്തിദിനമാക്കിയത്. വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ഇതുവരെ ലഭിച്ചത് 29 ലക്ഷം അപേക്ഷകളാണ്. ഇവയില്‍ തന്നെ 25 ലക്ഷത്തോളം അപേക്ഷകള്‍ പുതുതായി പേര് ചേര്‍ക്കാനുള്ളതാണ്. നേരത്തെ ഓഗസ്റ്റ് എട്ട് വരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. ഓഗസ്റ്റ് 12 വരേയ്ക്കാണ് സമയപരിധി നീട്ടിയത്.

More News :
facebook twitter