സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും

09:35 AM May 14, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഏകജാലക സംവിധാനത്തിലുള്ള ഹയര്‍സെക്കന്ററി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വൈകിട്ട് നാല് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 21 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. ഒരു റവന്യൂ ജില്ലയിലെ സ്‌കൂളുകള്‍ക്കെല്ലാമായി ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി ഹെല്‍പ് ഡെസ്‌കുകള്‍ സ്കൂളുകളിൽ സജീകരിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള അപേക്ഷകളും ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോര്‍ട്ട്‌മെന്റ് മെയ് 24നും, ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 5നും പ്രസിദ്ധീകരിക്കും .